ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ സാനിയ പുറത്ത്

single-img
30 May 2012

പാരീസ്:ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും ഇന്ത്യയുടെ വനിതാ താരം സാനിയ ആദ്യ റൌണ്ടിൽ നിന്നും പുറത്തായി ഇതോടെ ഇന്ത്യയുടെ ഒളിംബിക്സ് പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.ആദ്യ റൗണ്ടില്‍ റൊമാനിയയുടെ എഡിനാ ഗല്ലോവിറ്റ്‌സ് ഹാള്‍- റഷ്യയുടെ നിനാ ബ്രഡ്‌ചിക്കോവ സഖ്യത്തോടാണ്‌ ഇന്തോ അമേരിക്കന്‍ കൂട്ടുകെട്ട്‌ കീഴടങ്ങിയത്.സ്‌കോർ: 6-3, 4-6, 7-5. ഒളിമ്പിക്സിൽ സ്വന്തം പങ്കാളിയെ നിശ്ചയിക്കാനുള്ള മിക്സ്ഡ് ടെന്നീസിൽ യോഗ്യത നേടണമെങ്കിൽ ലോക ടെന്നീസ് ഡബിൾസ് റാങ്കിങ്ങിൽ പത്താം സ്ഥാനം വേണം.എന്നാൽ സാനിയ ഇപ്പോൾ പത്താം സ്ഥാനത്താണുള്ളത്.പക്ഷെ അടുത്ത റാങ്കിങ്ങിൽ അതു നിലനിർത്തണമെങ്കിൽ ഫ്രഞ്ച് ഓപ്പണിലെ പ്രകടനം നിർണ്ണായകമായിരുന്നു.ജൂൺ 11 പുറത്തു വരുന്ന റാങ്കിങ്ങിൽ ഇനി സാനിയക്ക് ഇതു നേടാൻ ഇടയില്ല.ആ റാങ്കാണ് ഒളിംപിക്സിനു പരിഗണിക്കുക.ഇതോടെ മഹേഷ് ഭൂപതി സാനിയ സഖ്യത്തിനുള്ള സാധ്യതയ്ക്കാണ് മങ്ങലേറ്റിരിക്കുന്നത്.