നടി പ്രിയങ്ക നായർ വിവാഹിതരായി

single-img
23 May 2012

തിരുവനന്തപുരം:ചലച്ചിത്ര താരം പ്രിയങ്കാ നായർ വിവാഹിതയായി.തമിഴ് സംവിധായകൻ ലോറൻസ് റാം ആണ് വരൻ.ഇന്നു രാവിലെ ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങ്.അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹച്ചടങ്ങിന് ക്ഷണമുണ്ടായിരുന്നത്. ടി.വി ചന്ദ്രന്റെ ‘വിലാപങ്ങൾക്കപ്പുറം‘ എന്നസിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് പ്രിയങ്കയ്ക്ക് ലഭിച്ചിരുന്നു.മലയാളിയായ പ്രിയങ്ക സീരിയലിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്.‘വെയിൽ‘ എന്ന ചിത്രത്തിലൂടെയാണ് തമിഴ് ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിച്ചത്.ലോറന്‍സ് റാം തമിഴ് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.