യുവാവ് ആറ്റില്‍ മരിച്ച നിലയില്‍

single-img
10 May 2012

ഗള്‍ഫില്‍ നിന്ന്  എത്തിയ യുവാവിനെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓയൂര്‍ പോരേടം, ഇടയ്‌ക്കോട്  അജയഭവനില്‍  തങ്കപ്പന്‍ നായരുടെ  മകന്‍ സന്തോഷ് (32) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ  കണ്ടെത്തിയത്. സന്തോഷിന്റെ അമ്മയുടെ  കുടുംബ വീടിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്ന് ദിവസം മുമ്പ് ഗല്‍ഫില്‍  നിന്ന് മടങ്ങിയെത്തിയ സന്തോഷ്  ഇന്നലെ രാത്രി ഇവിടേയ്ക്ക് വരുംവഴി  ആറ്റില്‍ വീണതാകുമെന്ന്  പോലീസ്  സംശയിക്കുന്നു.  പൂയപ്പള്ളി പോലീസ് കേസെടുത്തു.