നൂപുർ തൽവാറിന്റെ ജാമ്യാപേക്ഷ തള്ളി

single-img
2 May 2012

ആരുഷി വധക്കേസിൽ അമ്മ നൂപുർ തൽവാറിന്റെ ജാമ്യാപേക്ഷ ഗാസിയാബാദ് സെഷൻസ് കോടതി തള്ളി.സുപ്രീം കോടതി കീഴടങ്ങാൻ ആവശ്യപ്പെട്ടതിനനുസരിച്ച് കീഴടങ്ങിയ നൂപുർ ഇപ്പോൾ ജയിലിലാണ്.കഴിഞ്ഞ ദിവസവും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.ഇതിനിടെ  ഇന്ന് രാവിലെ മുതൽ അവർ ജയിലിൽ നിരാഹാര സമരവും  ആരംഭിച്ചിരുന്നു.കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ നിരാഹാരമിരിക്കും എന്നാണ് അറിയിച്ചിരുന്നത്.2008 മെയിലാണ് ആരുഷിയും വീട്ടു ജോലിക്കാരൻ ഹേം രാജും തൽവാർ ദമ്പതികളുടെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സിബിഐ അന്വേഷിച്ച കേസിൽ 2011 ഫെബ്രുവരിയിലാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തൽവാറിനെയും നൂപുർ തൽവാറിനെയും വിചാരണ ചെയ്യാൻ കോടതി അനുമതി നൽകിയത്.