ടീമിന് ആവേശം പകരാൻ യുവി തിരിച്ചെത്തി.

single-img
27 April 2012

പുണെ :ശ്വാസ കോശ അർബുദത്തെ സിക്സറിൽ പറത്തികൊണ്ട് യുവി തിരിച്ചെത്തി.സ്വന്തം ടീമായ പൂണെ വാരിയേഴ്സ് ഡെക്കാൺ ചാർജ്ജേഴ്സിനെ നേരിട്ട ഐ പി എൽ മത്സരത്തിന് സാക്ഷിയാകാൻ പുണെയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ യുവ് രാജ് നേരത്തേതന്നെ സ്റ്റേഡിയത്തിലെത്തിയിരുന്നു.സ്റ്റേഡിയത്തിലെത്തിയ യുവിയെ കണ്ട് കാണികൾ ആർപ്പുവിളിച്ചു.പൂണെ ടീം അംഗങ്ങൾക്കൊപ്പം പരിശീലനത്തിൽ പങ്കെടുത്ത യുവി നെറ്റ്സിൽ കളിക്കുകയും ചെയ്തു.കഴിഞ്ഞ സീസണിൽ യുവിയായിരുന്നു പൂണെയുടെ ക്യാപ്റ്റൻ ഇത്തവണ സൌരവ് ഗാംഗുലിയാണ് ടീമിനെ നയിക്കുന്നത്.തന്റെ ടീം നന്നായി കളിക്കുന്നുണ്ടെന്നും സൌരവ് ടീമിനെ മികച്ച രീതിയിൽ നയിക്കുന്നുണ്ടെന്നും യുവി പറഞ്ഞു. യുവി കളിക്കുന്നില്ലെങ്കിലും ഈ സീസണിലെ മുഴുവൻ തുകയും അദ്ദേഹത്തിനു നൽകുമെന്നു ടീം ഉടമ സുബ്രത റോയി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.