ബാംഗ്ലൂരിന് ജയം

single-img
24 April 2012

ജയ്പൂർ:ഐ.പി.എൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 46 റൺസിന് പരാജയപ്പെടുത്തി.രാജസ്ഥാനെ പരാജയപ്പെടുത്തിയതോടുകൂടി ബാംഗ്ലൂർ എട്ടാംസ്ഥാനത്തു നിന്നും നാലാംസ്ഥാനത്തേയ്ക്ക് കുതിച്ചു കയറി.ടോസ് നഷ്ട്ടമായിട്ടും ആദ്യ ബാറ്റിംഗിനു അവസരം കിട്ടിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 189 റൺസ് അടിച്ചു.സ്പിന്നർ അപ്പണ്ണയാണ് 19 റൺസിനു 4 വിക്കറ്റ് വീഴ്ത്തി കർണ്ണാടകയെ തകർത്തത്.ബാംഗ്ലൂരിന്റെ വിജയത്തിനു പിന്നിൽ ഓപ്പണർ തിലകരത്നന്റെയും എബ്രഹാം ഡിവില്ലിയേഴ്സിന്റെയും അർധശതകങ്ങളായിരുന്നു.കളിയിലെ താരമായി ഡിവില്ലിയേഴ്സിനെ ജൂറി തിരഞ്ഞെടുത്തെങ്കിലും അപ്പണ്ണയുമായി ഈ നേട്ടം പങ്കുവെച്ച് ഡിവില്ലിയേഴ്‌സ് മാതൃകകാട്ടി.