മലിംഗ മടങ്ങി ;സച്ചിൻ കളിക്കും

single-img
22 April 2012

ഐ.പി.എല്ലിൽ കിരീട പോരാട്ട വഴിയിൽ മുംബൈ ഇന്ത്യൻസിന് തിരിച്ചടി നൽകി കൊണ്ട് ലസിത് മലിംഗ നാട്ടിലേയ്ക്ക് മടങ്ങി.അതേസമയ പരുക്ക് ഭേദമായി സച്ചിന്റെ ഇന്ന് കളിക്കളത്തിൽ തിരികെ എത്തും.മുതുകത്തെ പേശീവേദനയെതുടർന്നാണ് ടൂർണ്ണമെന്റിന്റെ പകുതിയിൽ വെച്ച് മലിംഗ തിരികെ പോയത്.ശ്രീലങ്കയിൽ ചികിത്സ നേടുന്നതിനായി പോയ മലിംഗ എന്ന് തിരികെയെത്തുമെന്ന് പറയാൻ കഴിയില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി നിഷാന്ത രണതുംഗ അറിയിച്ചു.ഏപ്രിൽ 11 രാജസ്ഥാൻ റോയത്സിനെതിരെയാണ് ഐ പി എല്ലിൽ മലിംഗ അവസാനമായി കളിച്ചത്.16 ന് ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ പങ്കെടുക്കാതെ നാട്ടിലേയ്ക്ക് തിരിക്കുകയായിരുന്നു.

മലിംഗ മടങ്ങിയെങ്കിലും സച്ചിൻ പരുക്ക് ഭേദമായി ഇന്ന് കളത്തിലിറങ്ങുമെന്ന വാർത്ത മുംബൈ ടീമിന് ആശ്വാസം പകർന്നിരിക്കുകയാണ്.സീസണിലെ ആദ്യ മത്സരത്തിൽ വിരലിന് പരുക്കേറ്റ അദേഹം ഇതുവരെ വേറെ ഒരു മത്സരവും കളിച്ചിട്ടില്ല.ഒരാഴ്ച മുൻപ് തന്നെ പരിശീലനം തുടങ്ങിയിരുന്നു.