ശശീന്ദ്രന്റെ മരണം: വി.എം.രാധാകൃഷ്ണനെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

single-img
17 April 2012

മലബാർ സിമന്റ്സ്‌ മുൻ സെക്രട്ടറി ശശീന്ദ്രന്റെയും രണ്ട്‌ മക്കളുടെയും ദുരൂഹമരണമന്വേഷിക്കുന്ന സി.ബി.ഐ.സംഘം കേസിൽ ആരോപണ വിധേയനായ വ്യവസായി വി.എം.രാധാകൃഷണനെ ചോദ്യം ചെയ്യുന്നു.കേസിലെ മൂന്നാം പ്രതിയാണു രാധാകൃഷ്ണൻ.തിരുവനന്തപുരത്തെ സി.ബി.ഐ.ഓഫീസിലാണു ചോദ്യം ചെയ്യൽ നടക്കുന്നത്‌.ഒന്നാം പ്രതിയായ മലബാർ സിമന്റ്സ്‌ മുൻ മാനേജിംഗ്‌ ഡയറക്ടർ എം.സുന്ദരമൂർത്തി,എക്സിക്യൂട്ടീവ്‌ സെക്രട്ടറി സൂര്യനാരായണ റാവു എന്നിവരെ സി.ബി.ഐ.ചോദ്യം ചെയ്ത്‌ കഴിഞ്ഞു.രാധാകൃഷ്ണന്റെ ചോദ്യം ചെയ്യലോടു കൂടി ഒന്നാം ഘട്ട അന്വേഷണം അവസാനിക്കും.