സല്‍മാന്‍ ബഷീര്‍ ഇന്ത്യയില്‍ പാകിസ്ഥാന്‍ ഹൈക്കമീഷണറാവും

single-img
12 April 2012

പാക്കിസ്ഥാന്റെ മുന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീര്‍ ഇന്ത്യയില്‍ ഹൈക്കമീഷണറാവും. പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി അംഗീകരിച്ച നാമനിര്‍ദേശം ഇന്ത്യ സ്വീകരിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പാക്ക് സന്ദര്‍ശന പരിപാടി മുന്നോട്ടു നീക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കുകയെന്ന പ്രധാന ദൗത്യമാണ് പുതിയ പാക്ക് ഹൈക്കമീഷണര്‍ക്കുള്ളത്.