സ്വർണ്ണ വില : പവന് 240 രൂപ കുറഞ്ഞു

single-img
4 April 2012

സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തി.ഗ്രാമിന് മുപ്പത് രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്.പവന് 20,760 രൂപയായി കുറഞ്ഞപ്പോൾ ഗ്രാമിന് 2595 രൂപയാണ് ഇന്നത്തെ വിപണി വില.ആഗോളവിപണിയിൽ ട്രോയ് ഔൻസിന് 26 ഡോളർ കുറഞ്ഞ് 1,644 ഡോളർ ആയതാണ് ആഭ്യന്തര വിപണിയിൽ പ്രതിഭലിച്ചത്.കഴിഞ്ഞ ദിവസം 80 രൂപ കൂടി പവന് 21,000 രൂപയിലെത്തിയിരുന്നു.