അടിമുടി വിമർശനവുമായി സിപിഐ(എം) സംഘടന റിപ്പോർട്ട്

single-img
3 April 2012

വി.എസ്. അച്യുതാനന്ദൻ സംഘടന തത്വവും പാർട്ടി അച്ചടക്കവും ലംഘിച്ചതിനെ ത്തുടർന്നാണ് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കിയതെന്ന് സിപിഐ (എം) പാർട്ടി കോൺഗ്രസ്സുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന സംഘടന റിപ്പോർട്ട്.ലാവ്ലിൽ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആണ് വി എസ് അച്ചടക്കം ലംഘിച്ചതെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.ലോക് സഭ തിരഞ്ഞെടുപ്പിൽ സ്വീകരിച്ച തിരഞ്ഞെടുപ്പ് അടവുനയവും രാഷ്ട്രീയ നയവും തെറ്റിയതായും റിപ്പോർട്ട് ഏറ്റു പറയുന്നു.കോയമ്പത്തൂർ പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ നയമാണ് ഇത്തരത്തിൽ വിമർശന വിധേയമായിരിക്കുന്നത്.കൂടാതെ 2009 ൽ കൊച്ചിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയായിരുന്നു അടവു നയത്തിന് രൂപം നൽകിയത്. കോൺഗ്രസ്സ് -ബി ജെ പി ഇതര ബദലെന്ന അടവുനയം ജനങ്ങൾക്ക് വിശ്വസനീയമായി തോന്നാതിരുന്നതാണ് പരാജയത്തിന് കാരണം.യു പി എ സർക്കാരിനുള്ള പിന്തുണ പിൻ വലിക്കുന്നതില്ലൂടെ ആണവക്കരാർ നടപ്പാക്കുന്നതിൽ നിന്നും അവർ പിൻ മാറുമെന്നുള്ള കണക്കുകൂട്ടലും തെറ്റിയതായി പറയുന്ന റിപ്പോർട്ട് കരാർ നടപ്പാക്കുന്നതിൽ കോൺഗ്രസ്സ് സർക്കാറിനുണ്ടായിരുന്ന നിശ്ചയ ദാർഡ്യം മനസിലക്കുന്നതിൽ പിശകു പറ്റിയതാണ് പരാജയത്തിന് കാരണമായതെന്നും ചൂണ്ടിക്കാണീക്കുന്നു.