എച്ച്1 ബി വിസാ ഫീസ് വര്‍ധിപ്പിച്ചിട്ടില്ല: അമേരിക്ക

single-img
30 March 2012

അമേരിക്കയിലേക്കുള്ള എച്ച്1 ബി വിസയ്ക്കുള്ള  അപേക്ഷാഫീസ് വര്‍ധിപ്പിച്ചിട്ടില്ലെന്ന് ചെന്നൈയിലെ അമേരിക്കന്‍  കോണ്‍സുലേറ്റ് വിസാ വിഭാഗം മേധാവി നിക്ക് മാന്‍ റിങ് ചൈന്നയില്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അപേക്ഷാഫീസില്‍ മാറ്റം വന്നതായുള്ള  വാര്‍ത്തകള്‍  അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ വര്‍ഷം ചെന്നൈ കോണ്‍സുലേറ്റില്‍ 57,218 അപേക്ഷകള്‍ ലഭിച്ചതായും  ഇതില്‍ ഏകദേശവും പാസക്കിയതായും അദ്ദേഹം പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലപേക്ഷിച്ച്  നാലുശതമാനത്തോളം കുറവാണിതെന്നും അദ്ദേഹം വ്യക്തമാക്കി.