മന്‍മോഹനും ഗീലാനിയും കൂടിക്കാഴ്ച നടത്തി

single-img
27 March 2012

ആണവ സുരക്ഷാ ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാക് പ്രധാനമന്ത്രി ഗീലാനിയും രണ്ടുതവണ അനൗപചാരിക കൂടിക്കാഴ്ച നടത്തി. സിയൂളില്‍ നടന്ന ഫോട്ടോ സെഷനില്‍ സിംഗ് ഗീലാനിക്ക് ഹസ്തദാനം നല്‍കി. ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചു. ഗീലാനിയും സിംഗും അനൗപചാരിക കൂടിക്കാഴ്ച നടത്തിയെന്ന് പാക് പ്രധാനമന്ത്രിയുടെ മാധ്യമ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.കഴിഞ്ഞ രാത്രി അത്താഴവിരുന്നിനെത്തിയപ്പോഴും ഇരുനേതാക്കളും കുശല പ്രശ്‌നം നടത്തി.