ആണവ സുരക്ഷ ഉച്ചകോടിക്ക് ഇന്ന് തുടക്കം

single-img
25 March 2012

ആണവ സുരക്ഷ ഉച്ചകോടി ദക്ഷിണ കൊറിയയിലെ സോളില്‍ ഇന്ന് തുടങ്ങും. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുള്‍പ്പടെ 53 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിവിധ ലോക നേതാക്കളുമായി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തും. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി, നോര്‍വെ പ്രധാനമന്ത്രി ജെന്‍ സ്റ്റോള്‍ട്ടണ്‍ബര്‍ഗ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും.