മാസ്റ്റേഴ്സ് മാർച്ച് 30 ന്

single-img
23 March 2012

പൃഥിരാജും ശശികുമാറും നായകന്മാരാകുന്ന മാസ്റ്റേഴ്സ് ഈ മാസം 30 ന് തിയേറ്ററുകളിലെത്തും.മലയാളത്തിൽ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ജോണി ആന്റണി സംവിധായകനാകുന്ന ചിത്രത്തിൽ പിയ ബാജ്പേയ്,അനന്യ എന്നിവർ നായികമാരാകുന്നു.രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെ കുറിച്ച് പറയുന്നതിനൊപ്പം മനോഹരമായൊരു സൗഹൃദ ബന്ധത്തിന്റെ കഥയും ഈ ചിത്രം പങ്ക് വെക്കുന്നു.ശരത് ചന്ദ്രൻ നിർമ്മിക്കുന്ന മാസ്റ്റേഴ്സിന് നവാഗതനായ ജിനു എബ്രഹാമിന്റേതാണ് തിരക്കഥ.ഗോപി സുന്ദറിന്റെ സംഗീതത്തിന് ഷിബു ചക്രവർത്തി വരികളെഴുതുന്നു.ബിജു മേനോൻ,മുകേഷ്,മിത്ര കുര്യൻ,സലിം കുമാർ,കാതൽ സന്ധ്യ തുടങ്ങി വൻ താര നിരയുമായാണ് മാസ്റ്റേഴ്സ് എത്തുന്നത്.