സിനിക്കും ടിയാനയ്ക്കും ഒളിമ്പിക് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കാം

single-img
21 March 2012

ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്നു കണെ്ടത്തിയതിനെത്തുടര്‍ന്ന് സിനി ജോസ്, ടിയാന മേരി തോമസ്, പ്രിയങ്ക പന്‍വര്‍, ജുവാന മുര്‍മു എന്നിവരെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) ഒരു വര്‍ഷത്തേക്കു വിലക്കിയ നടപടി അന്താരാഷ്്ട്ര ഉത്തജക വിരുദ്ധ ഏജന്‍സി(വാഡ) ശരിവച്ചു. ഇതോടെ ഇവരുടെ വിലക്കു തുടരും. എന്നാല്‍, ഇവരുടെ എ,ബി സാമ്പിളുകള്‍ എടുത്തപ്പോള്‍ മുതലായിരിക്കും വിലക്ക് നിലവില്‍ വരുന്നത്. താരങ്ങളുടെ വിലക്ക് ഏറെക്കുറെ അവസാനിച്ചു. വരും ആഴ്ചകളില്‍ നടക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരങ്ങളില്‍ താരങ്ങള്‍ക്കു പങ്കെടുക്കാന്‍ സാധിച്ചേക്കുമെന്നാണ് സൂചന.