സാനിയ- വെസ്‌നിന സഖ്യം സെമിയില്‍

single-img
16 March 2012

ഇന്ത്യയുടെ സാനിയ മിര്‍സ- റഷ്യയുടെ യെലേന വെസ്‌നിന സഖ്യം ഇന്ത്യന്‍വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് വനിതാ ഡബിള്‍സില്‍ സെമിയില്‍. അര്‍ജന്റീനയുടെ ജിസല ദുല്‍കോ- പാവൊലോ സോരസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ സഖ്യം തകര്‍ത്തത്. സ്‌കോര്‍: 6-2, 6-3. സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ആന്‍ഡ്രിയ ലവക്കോവ- ലൂസി റാഡെക്ക സഖ്യത്തെയാണ് സാനിയ- വെസ്‌നിയ സഖ്യം നേരിടുന്നത്. അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്- ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക്ക് സ്റ്റെപാനെക് സഖ്യം ക്വാര്‍ട്ടര്‍കാണാതെ പുറത്തായി. സ്‌പെയിനിന്റെ റാഫേല്‍ നദാല്‍- മാര്‍ക്ക് ലോപ്പസ് സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പെയ്‌സ് സഖ്യത്തെ വീഴ്ത്തിയത്. സ്‌കോര്‍: 6-3, 7-6.