സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന മുന്നേറുന്നു

single-img
16 March 2012

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം നിലവിലെ ചാമ്പ്യനും ലോക മൂന്നാം നമ്പരുമായ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഹോളണ്ടിന്റെ ജൂഡിത്ത് മിലന്‍ഡ്ജിസ്‌കിനെ 19 -21, 21 -10, 21- 6 എന്ന സ്‌കോറിന് പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയായിരുന്നു സൈനയുടെ മുന്നേറ്റം. ആദ്യസെറ്റ് 19 – 19 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം നിന്നശേഷം സൈന കീഴടങ്ങുകയായിരുന്നു. ആദ്യ സെറ്റിലെ അപ്രതീക്ഷിത തിരിച്ചടിക്കു പകരം വീട്ടുന്ന പ്രകടനമായിരുന്നു രണ്ടും മൂന്നും സെറ്റുകളില്‍ സൈന പുറത്തെടുത്തത്. ചൈനയുടെ സിന്‍ ലിയുവാണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി.