സാനിയ- വെസ്‌നിയ സഖ്യം ക്വാര്‍ട്ടറില്‍

single-img
13 March 2012

ഇന്ത്യയുടെ സാനിയ മിര്‍സ- റഷ്യയുടെ യെലേന വെസ്‌നിയ സഖ്യം ഇന്ത്യന്‍വെല്‍സ് ടെന്നീസ് വനിതാ ഡബിള്‍സ് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം സീഡായ ഇവര്‍ തിമേയ ബാക്‌സിന്‍സ്‌കി- അല്‍ബേട്ട ബ്രിറ്റാനി സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-1, 3-6, 10-2. പുരുഷ വിഭാഗം സിംഗിള്‍സില്‍ മൂന്നാം സീഡ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടിലെത്തി. ഡെനി് കുല്‍ഡയെ 6-4, 6-1 എന്ന സ്‌കോറിനു പരാജയപ്പെടുത്തിയാണ് ഫെഡറര്‍ രണ്ടാം റൗണ്ടിലെത്തിയത്. 2004 മുതല്‍ 2006 വരെ ഫെഡറര്‍ ഇവിടെ തുടര്‍ച്ചയായി മൂന്നുവട്ടം ചാമ്പ്യനായിരുന്നു.