അഴീക്കോട് മാഷിനു ആയിരങ്ങളുടെ അന്ത്യാഞ്ജലി

single-img
25 January 2012

ഡോ.സുകുമാര്‍ അഴീക്കോടിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. അഴീക്കോടിന്‍റെ മൃതദേഹം പയ്യാമ്പലം സ്മൃതി മണ്ഡപത്തില്‍ സംസ്കരിക്കും. ബന്ധുക്കളുടെ അഭ്യര്‍ഥന പ്രകാരമാണിതെന്നു സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടക്കുക. സംസ്കാരച്ചടങ്ങില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പങ്കെടുക്കും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ ആയിരങ്ങള്‍ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ചു. നേരത്തെ അഴീക്കോടിന്റെ സംസ്‌കാരസ്ഥലം സംബന്ധിച്ച് ആശയകുഴപ്പം ഉടലെടുത്തിരുന്നു.അഴീക്കോടിന്റെ സംസ്‌കാരസ്ഥലം സംബന്ധിച്ച് ആശയകുഴപ്പം ഉടലെടുത്തിരുന്നു.മന്ത്രി കെ.സി ജോസഫ് ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്.ബന്ധുക്കളുടെ ആഗ്രഹപ്രകാരം അഴീക്കോടിനു വേണ്ടി പയ്യാമ്പലത്ത് പരമ്പരാഗത രീതിയിൽ ചിതയൊരുങ്ങും.