പോണ്ടിംഗിനും ക്ലാര്‍ക്കിനും ഇരട്ട സെഞ്ച്വറി

single-img
25 January 2012

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. മൈക്കിള്‍ ക്ലാര്‍ക്കിനും(210) റിക്കി പോണ്ടിങ്ങിനും (221) ഇരട്ട സെഞ്ചുറി.നാലാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ മൈക്കല്‍ ക്ലാര്‍ക്കും റിക്കി പോണ്ടിംഗും ഇരട്ട സെഞ്ച്വറി നേടിയതോടെ ഇന്ത്യയുടെ നില നാലാം ടെസ്‌റ്റിലും പരുങ്ങലിലായി.ബാറ്റിംഗ്‌ തുടങ്ങി തുടക്കത്തിലെതന്നെ രണ്ട്‌ വിക്കറ്റ്‌ (ഡവിഡ്‌ വാര്‍ണര്‍ 8, ഷോണ്‍ മാര്‍ഷ്‌ 3) നഷ്‌ടമായ ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി എഡ്‌കോവനും പോണ്ടിംഗും ചേര്‍ന്ന്‌ കുറച്ചുനേരം പിടിച്ചുനിന്നു. എന്നാല്‍ അധികംവൈകാതെ എഡ്‌കോവനെ 30 റണ്‍സിന്‌ പറഞ്ഞുവിട്ട്‌ ഇന്ത്യ തിരികെവന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ പോണ്ടിംഗും ക്ലാര്‍ക്കും ചേര്‍ന്ന്‌ ഓസ്‌ട്രേലിയയ്‌ക്ക്‌ ഏറെ നേട്ടമുണ്ടാക്കി. ഇവരുടെ കൂട്ടുകെട്ട്‌ 386 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. 604/7 എന്ന നിലയിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്ങ്സ് ഡിക്ലയേർ ചെയ്തു