രഞ്ജി ട്രോഫി കിരീടം രാജസ്ഥാന്‍ നിലനിര്‍ത്തി

single-img
24 January 2012

രഞ്ജി ട്രോഫി കിരീടം രാജസ്ഥാന്‍ നിലനിര്‍ത്തി. തമിഴ്‌നാടിനെതിരെ ആദ്യ ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തിലാണ് രാജസ്ഥാന്‍ കിരീടം നിലനിര്‍ത്തിയത്. രഞ്ജി കിരീടം നിലനിര്‍ത്തുന്ന അഞ്ചാമത്തെ ടീമാണ് രാജസ്ഥാന്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് തമിഴ്‌നാട് ഫൈനലില്‍ പരാജയപ്പെടുന്നത്. സ്‌കോര്‍ രാജസ്ഥാന്‍: 621, 204/5, തമിഴ്‌നാട്: 295, 8/2. രാജസ്ഥാനു വേണ്ടി ആദ്യ ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ വിനീത് സക്‌സേനയാണ് കളിയിലെ കേമന്‍.