മൂന്നാറില്‍ രണ്ടാം ഘട്ട ഒഴിപ്പിക്കല്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

single-img
24 January 2012

മൂന്നാറിലെ രണ്ടാംഘട്ട ഒഴിപ്പിക്കല്‍ ഉടന്‍ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ജണ്ട സ്ഥാപിക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 15 ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കും. കൈയേറ്റം തടയാന്‍ പ്രത്യേക ഭൂസംരക്ഷണ സേനയ്ക്ക് രൂപം നല്‍കും. മാര്‍ച്ചില്‍ ഇടുക്കിയില്‍ 3000 പേര്‍ക്ക് പട്ടയം നല്‍കുമെന്നും മന്ത്രി പറഞ്ഞു.