അഡ്‌ലെയ്ഡ് ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്

single-img
24 January 2012

ഇന്ത്യയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും തോറ്റ ഇന്ത്യ പൂര്‍ണ പരാജയം ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ ടെസ്റ്റിലെ ടീമില്‍ നിന്നും ഒരു മാറ്റവുമായാണ് ഓസീസ് ഇന്ന് കളത്തിലിറങ്ങുന്നത്. പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം സ്പിന്നര്‍ നഥാന്‍ ലയോണിനെ ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇന്ത്യന്‍ നിരയില്‍ രണ്ടു മാറ്റങ്ങളുണ്ട്. പെര്‍ത്ത് ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് വിലക്ക് നേരിടുന്ന ക്യാപ്റ്റന്‍ എം.എസ്.ധോണിക്ക് പകരം വൃദ്ധിമാന്‍ സാഹയും വിനയ്കുമാറിന് പകരം ആര്‍.അശ്വിനും അന്തിമ ഇലവനില്‍ സ്ഥാനം നേടി. ധോണിയുടെ അഭാവത്തില്‍ വീരേന്ദര്‍ സേവാഗാണ് ഇന്ത്യയെ നയിക്കുന്നത്.