ആസിഫിനെതിരെ അച്ചടക്കനടപടി?

single-img
24 January 2012

സെലിബ്രിറ്റി ക്രിക്കറ്റിൽ നിന്ന് മാറിനിന്ന യുവ നടൻ ആസിഫ് അലിക്കെതിരെ അച്ചടക്ക നടപടിക്ക് താരസംഘടന അമ്മ ഒരുങ്ങുന്നതായി സൂചന.താരം പരിശിലന ക്യാമ്പിലും പങ്കെടുത്തിരുന്നില്ല.ഇതിനെതിരെ സഹ താരങ്ങൾ പരാതിപ്പെട്ടിരുന്നു.മോഹൻ ലാലും പ്രിയദർശനും വിളിച്ചിട്ട് പോലും ആസിഫ് ഫോൺ എടുക്കാൻ കൂട്ടാക്കിയിരുന്നില്ല.താര സംഘടനയായ അമ്മയുടെ കൂടി നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ളതാണ്‌ കേരള സ്‌ട്രൈക്കേഴ്‌സ് ടീം. ഈ ടീം കളിയിലൂടെ നേടുന്ന വരുമാനത്തിന്റെ 20 ശതമാനം അമ്മയിലേക്ക് എത്തേണ്ടതാണു.

താരങ്ങളുടെ സമ്മതം വാങ്ങിയ ശേഷമാണു ടീമില്‍ ഉള്‍പ്പെടുത്തിയത്‌. തീം സോംഗ്‌ ഷൂട്ടിലും ലോഞ്ചിംഗ്‌ ഫങ്‌ഷനിലും ആസിഫുണ്ടായിരുന്നു.പിന്നീട് ആസിഫ് മുങ്ങുകയാണു ഉണ്ടായത്.പൃഥ്വിരാജും ഷൂട്ടിങ്ങ് തിരക്ക് മൂലം വിട്ടു നിന്നും.പക്ഷേ അദ്ദേഹം മുൻ കൂട്ടി ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നു.പക്ഷേ ആസിഫ് ആരെയും മുങ്കൂട്ടി അറിയിക്കാതെയാണു മുങ്ങിയത്.ഇക്കാര്യം കൊണ്ട് തന്നെ ആസിഫിനെതിരെ നടപടി അണിയറയിൽ ഒരുങ്ങുന്നു എന്നാണു സൂചന.