റഷ്യൻ ആണവ മുങ്ങിക്കപ്പൽ ഇന്ത്യക്ക് കൈമാറി

single-img
23 January 2012

റഷ്യന്‍ ആണവ മുങ്ങിക്കപ്പല്‍ കെ-152 നെര്‍പ ഇന്ത്യക്കു കൈമാറി. ടോര്‍പസ്, ക്രൂയിസ് മിസൈലുകള്‍ ഉള്‍ക്കൊള്ളുന്ന നെര്‍പയ്ക്ക് സമുദ്രത്തില്‍ 600 മീറ്റര്‍ ആഴത്തില്‍ നൂറുദിവസംവരെ മുങ്ങിക്കിടക്കാന്‍ കഴിയും.

കിഴക്കന്‍ പ്രിമോറി പ്രദേശത്തു വച്ചായിരുന്നു കൈമാറ്റം. 2004ലാണ് ഇതു സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഏര്‍പ്പെട്ടത്. ഐ.എൻ.എസ് ചക്ര എന്ന് പുനർനാമകരണം ചെയ്താണു ആണവ മുങ്ങിക്കപ്പൽ ഇന്ത്യ ഉപയോഗിക്കുക.ആണവ മുങ്ങിക്കപ്പലിന്റെ പ്രവർത്തന രീതികൾ റഷ്യ ഇന്ത്യയെ പഠിപ്പിക്കും.കൈമാറ്റ ചടങ്ങിൽ റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് മല്‍ഹോത്ര, യുനൈറ്റഡ് ഷിപ്പ് ബില്‍ഡിങ് കോര്‍പ്പറേഷന്‍ മേധാവി റോമന്‍ ടോട്സെന്‍കൊ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.