രാഹുൽ ഗാന്ധിക്ക് നേരെ ഹസാരെ അനുയായിയുടെ ചെരിപ്പേറ്

single-img
23 January 2012

കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിക്ക് നേരെ ചെരുപ്പേറ്.ഹാസാരെയുടെ അനുയായിയാണു ഉത്തരാഖണ്ട്  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെരിപ്പെറിഞ്ഞത്.കോൺഗ്രസ് പ്രവർത്തകരുടെ ഇടയിലിരുന്ന ഹസാരെ അനുയായി പ്രസംഗം തുടങ്ങി രണ്ടു മിനുട്ട് കഴിഞ്ഞപ്പോഴേക്കും ചെരുപ്പെറിയുകയായിരുന്നു.ചെരുപ്പെറിഞ്ഞ ആളെ പോലീസ് അറസ്റ്റ് ചെയ്തു.കോൺഗ്രസിനെതിരെ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുമെന്ന് ഹസാരെ സംഘം പറഞ്ഞിരുന്നു