പ്രധാനമന്ത്രി സ്ഥാനാര്‍ഥി: മോഡിയ്ക്ക് ഗഡ്കരിയുടെ പിന്തുണ

single-img
23 January 2012

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാനുള്ള മത്സരത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ബിജെപി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരിയുടെ പിന്തുണ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തിന് ഇല്ലെന്ന് പറഞ്ഞ ഗഡ്കരി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാനുള്ള യോഗ്യത മോഡിയ്ക്കുണ്‌ടെന്നും വ്യക്തമാക്കി.

ഡിസംബറില്‍ കാലാവധി തീര്‍ന്നാല്‍ ബിജെപി പ്രസിഡന്റെന്ന നിലയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു. ഒരു സാധാരാണ പാര്‍ട്ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും പാര്‍ട്ടി പ്രസിഡന്റ് പദത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കും മോഡിയെ പിന്തുണയ്ക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു.