ദേശീയ സ്‌കൂള്‍ കായികമേള: എം.ഡി താരയ്ക്ക് ഇരട്ട സ്വര്‍ണം

single-img
21 January 2012

ലുധിയാന: ദേശീയ സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് പറളി സ്‌കൂളിലെ എം.ഡി. താരയ്ക്ക് ഇരട്ട സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററിലാണ് താര ഇന്ന് രണ്ടാം സ്വര്‍ണം നേടിയത്. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും താര സ്വര്‍ണം നേടിയിരുന്നു. ഇന്നലെ നടന്ന 1500 മീറ്ററില്‍ താര വെള്ളി മെഡലും നേടിയിരുന്നു.