മാറുന്ന ഫാഷന്‍..മാറുന്ന യുവത്വം

21 January 2012
ഇഷ്ട്ടങ്ങള്‍ മാറിമറയുന്ന ക്യാമ്പസില്‍ നാളത്തെ ഫാഷന്‍ എന്താകുമെന്നു ചോദിച്ചാല്‍ പെട്ടെന്നൊരു മറുപടി കിട്ടാന്‍ പ്രയാസമാണ്. കൊച്ചു ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ട് തൃപ്തി പെട്ടിരുന്നവര്‍ എന്ന് വസ്ത്ര വൈവിധ്യങ്ങളിലെ പുതുമകള്‍ക്ക് പിന്നാലെ പായുന്നു.
വര്‍ണ ശോഭയില്‍ മസാക്കലി

മിക്സ് ആന്‍ഡ് മാച്ച്

കാഷ്വല്‍ ലുക്കിന് റാപ്പ്റൌണ്ട്
ഇടക്കാലത്ത് കാമ്പസിലെ താരമായിരുന്ന നീളന്‍ പാവാടകള്‍ റാപ്പ്റൌണ്ട് സ്കെര്ത്ടിലൂടെ മടങ്ങിവന്നിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു നീളന്‍ പാവാട ഒരു വട്ടം ചുറ്റിനും ഞോറിഞ്ഞുടുക്കുന്ന പോലെയാണ് ഇതിന്റെ ഡിസൈന്‍. രാജസ്ഥാനി മറ്റെരിയലില് ലഭിക്കുന്ന റാപ്പ്റൌണ്ട് 275 രൂപ മുതല്‍ വിപണിയിലുണ്ട്. അല്‍പ്പം മങ്ങിയ ഷെയ്ഡസിലാണ്
ലഭിക്കുന്ന റാപ്പ്റൌണ്ട് പാവടകള്ക്കൊപ്പം ഒരു കടുത്ത ഷോര്‍ട്ട് കുര്‍ത്തി ടോപ്പുംകൂടെ ആയാല്‍ ഒരു സ്റ്റൈലന്‍ കാഷ്വല്‍ ലുക്ക് കൈവരിക്കാം.

പഴഞ്ചന്‍ നിറങ്ങള്‍ക്ക് ബൈ ബൈ
വസ്ത്രങ്ങളുടെ നിറങ്ങളിലും ഇപ്പോള്‍ പുതുമകള്‍ തേടുകയാണ് യുവത്വം. നിറങ്ങള്‍ ഷെയ്ട്സിനു വഴിമാറി കഴിഞ്ഞു.
. പച്ച, മഞ്ഞ, ചുവപ്പ്,നീല തുടങ്ങിയ കണ്ടു മടുത്ത പഴയ നിറങ്ങളുടെ ഷെയ്ട്സാണ് ഇപ്പോഴത്തെ ട്രെന്ട്. കടുത്ത നിറങ്ങള്‍ക്കൊപ്പം ഇളം നിറങ്ങളുടെ എവര്‍ ഗ്രീന്‍ കോമ്പിനേഷനുകള്‍ ഇപ്പോഴും വിപണിയില്‍ നല്ല ഡിമാണ്ട് ആണ്.
എന്നാല്‍ ഇതൊന്നും അല്ലാതെ സ്വന്തമായി പരീക്ഷങ്ങള്‍ നടത്തി പുതിയ ട്രെണ്ടുകള്‍ ഉണ്ടാക്കുന്ന കൂട്ടരും ക്യാമ്പസില്‍ ചെറുതല്ല. പുതിയ ട്രെണ്ടുകള്‍ കൈവശമാക്കാന്‍ ശ്രമിക്കുന്ന യുവത്വത്തിന് വില ഒരു തടസമേ അല്ലെന്നു കടയുടമകള്‍ പറയുന്നു. മറ്റുള്ളവരില്‍ നിന്നും ഒരു വ്യത്യസ്തതയാണ് അവര്‍ക്ക് ആവശ്യം. ഫാഷന്‍ ന്റെ ഈ പരിധികള്‍ ഇല്ലാത്ത കുതിപ്പില്‍ തങ്ങള്‍ എന്തില്‍ കൂള്‍ ആയി കാണുന്നുവോ അതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. മറുപടി ഫാഷന്‍ കമ്പക്കാരുടെ…