ഇന്ത്യയ്ക്ക് ഹോക്കി പരമ്പര

20 January 2012
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഹോക്കി പരമ്പര ഇന്ത്യ നേടി. ഇന്ന് നടന്ന നാലാം മത്സരത്തില്‍ മൂന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 എന്ന നിലയിലാണ്. നാല് ഗോളുകളും ഇന്ത്യ നേടിയത് മത്സരത്തിന്റെ രണ്ടാം പകുതിയിലാണ്. പകുതി സമയത്ത് ദക്ഷിണാഫ്രിക്ക ഒരു ഗോളിന് മുന്നിലായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി യുവരാജ് വാല്മികി രണ്ടും വി.ആര്.രഘുനാഥ്, എസ്.കെ.ഉത്തപ്പ എന്നിവര്‍ ഓരോ ഗോളും നേടി.