മൂടല്‍ മഞ്ഞ് ഡല്‍ഹിയില്‍ റെയില്‍, വ്യോമഗതാഗതം ഇന്നും തടസപ്പെടുത്തി

single-img
20 January 2012

പുലര്‍ച്ചെ ദൃശ്യമായ കനത്ത മൂടല്‍ മഞ്ഞ് ഡല്‍ഹിയില്‍ ഇന്നും റെയില്‍, വ്യോമ ഗതാഗതം തടസപ്പെടുത്തി. 40 സര്‍വീസുകള്‍ വൈകിയതായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. നാല് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. അഞ്ച് അന്താരാഷ്ട്ര വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. പ്രധാന റണ്‍വേയിലെ കാഴ്ചയുടെ പരിധി 150 മീറ്റര്‍ വരെ കുറഞ്ഞിരുന്നു. പുതിയ റണ്‍വേയിലെ കാഴ്ചപരിധി 75 മീറ്റര്‍ വരെ കുറഞ്ഞിരുന്നതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. 30 തീവണ്ടികള്‍ വൈകിയാണ് ഓടുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.