ദുലീപ് ട്രോഫി: സോണി ചെറുവത്തൂര്‍ ടീമില്‍

single-img
19 January 2012

കോട്ടയം: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ദക്ഷിണ മേഖലാ ടീമില്‍ കേരളത്തിന്റെ സോണി ചെറുവത്തൂര്‍ ഇടം നേടി. ചെന്നൈയില്‍ നടന്ന സെലക്്ഷന്‍ കമ്മിറ്റി യോഗമാണ് ടീമിനെ പ്രഖ്യാപിച്ചത്. തമിഴ്‌നാടിന്റെ എസ്. ബദരീനാഥ് നയിക്കുന്ന ടീമീല്‍ റോബിന്‍ ഉത്തപ്പയുമുണ്ട്്.

ഓള്‍ റൗണ്ടറായ സോണി കഴിഞ്ഞ സീസണില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ ദുലീപ് ട്രോഫി ടീമിലേക്കുള്ള വാതില്‍ അദ്ദേഹത്തിനു മുന്നില്‍ തുറന്നത്. ഇന്ത്യന്‍ താരങ്ങളായ അഭിനവ് മുകുന്ദ്, മുരളി വിജയ്, ദിനേഷ് കാര്‍ത്തിക്, അഭിമന്യു മിഥുന്‍, പ്രഗ്യാന്‍ ഓജ എന്നിവരും ടീമിലുണ്ട്. 27നാണ് ടൂര്‍ണമെന്റ് ആരംഭിക്കും.