തദ്ദേശ ഉപതിരഞ്ഞെടുപ്പ്:അഞ്ചിൽ നാല് സീറ്റ് യുഡിഎഫ്നു

single-img
19 January 2012

സംസ്ഥാനത്തെ അഞ്ച് തദ്ദേശ ഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാല് സീറ്റിൽ യുഡിഎഫിന് വിജയം.എൽഡിഎഫ്നു ഒരു സീറ്റ് മാത്രമാണു ലഭിച്ചത്.കോഴിക്കോട് കോര്‍പ്പറേഷനിലെ എലത്തൂര്‍ വാര്‍ഡില്‍ കോണ്‍ഗ്രസിലെ സിഎം സുനില്‍കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ ജയിച്ചത് ഇടതു സ്ഥാനാര്‍ത്ഥിയായിരുന്നു.
കൊല്ലം എഴുകോണ്‍ കൊച്ചാഞ്ഞിലിമൂട് വാര്‍ഡില്‍ കോണ്‍ഗ്രസിലെ ഡി രതീഷ് 551 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. ഈ സീറ്റും എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തതാണു. മലപ്പുറം വെട്ടത്തെ വാക്കാട് ഈസ്റ്റ് വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി കളരിക്കല്‍ ജലീല്‍ വിജയിച്ചു. 133 വോട്ടുകളാണ് ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം. കണ്ണൂര്‍ ചെറുപുഴ വാര്‍ഡില്‍ കോണ്‍ഗ്രസിലെ വിജേഷ് പള്ളിക്കര 64 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
കോഴിക്കോട് കോര്‍പ്പറേഷന്‍ ഒന്നാം വാര്‍ഡായ എലത്തൂരില്‍  യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എം സുനില്‍കുമാര്‍ 499 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ പോള്‍ ചെയ്ത 4750 വോട്ടുകളില്‍ 2524 വോട്ടുകളും യു ഡി എഫ് സ്ഥാനാര്‍ത്ഥി നേടിയപ്പോള്‍ ഇടതുസ്വതന്ത്രനായി മത്സരിച്ച നാലകത്ത് അബ്ദുറഹ്മാന് 2025 വോട്ടുകളാണ് ലഭിച്ചത്.