നിസാമിയ പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികാഘോഷം ജനുവരി 20, 21 തീയതികളില്‍

single-img
19 January 2012

തിരുവനന്തപുരം പോത്തന്‍കോട് നിസാമിയ പബ്ലിക് സ്‌കൂളിന്റെ 12-ാം വാര്‍ഷികം 2012 ജനുവരി 20, 21 തീയതികളില്‍ നടക്കുന്നു. ഇതിനു മുന്നോടിയായി 19-ാം തിയതി ജില്ലാതല ജില്ലാത ക്വിസ്, ഡ്രായിംഗ്, പെയിന്റിംഗ്, ഉപന്യാസ രചനാ മത്സരങ്ങള്‍ നടത്തുന്നു.

20 ന് രാവിലെ 10 മണിക്ക് സയന്‍സ് എക്‌സിബിഷന്റെയും കാര്‍ഷിക വ്യാവസായിക വിപണന മേളയുടെയും ഉദ്ഘാടനം. ഉച്ചയ്ക്ക് 2 മണിമുതല്‍ വാവ സുരേഷിന്റെ പാമ്പുകളുടെ പ്രദര്‍ശനവും ബോധവത്കരണ ക്ലാസും. 3.30 മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍. 4.15 മുതല്‍ കായിക കലാ മത്സരങ്ങള്‍ക്കുള്ള സമ്മാന വിതരണം. 5.15 മുതല്‍ കവിയരങ്ങ്. ശ്രീ കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍ ഉദ്ഥാടനം ചെയ്യുന്നു. അദ്ധ്യക്ഷന്‍ ശ്രീ. മുക്കൂട് ഗോപാല കൃഷ്ണന്‍. ശ്രീമതി നിര്‍മ്മലാ രാജഗോപാല്‍, സര്‍വ്വശ്രീ. കലാം കൊച്ചേറ, പൂവത്തൂര്‍ സദാശിവന്‍, സുവര്‍ണ്ണപ്രകാശ്, സുമേഷ് കൃഷ്ണന്‍, പവിത്രന്‍ പൂവന്ത്ര, ജി. വിശ്വംഭരന്‍ നായര്‍, രാജ്‌മോഹന്‍ പൂവളശ്ശേരി തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

21ന് രാവിലെ 9 മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്. 3 മണിമുതല്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍. 4.30 മുതല്‍ സാംസ്‌കാരിക സമ്മേളനം. ഗ്രാന്റ്മാസ്റ്റര്‍ ജി.എസ്. പ്രദീപ്, ഗ്രാന്റ്മാസ്റ്റര്‍ ആര്‍.എസ്. പ്രദീപ്, പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, വാര്‍ഡ്‌മെമ്പര്‍ ജെസിമുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കുന്നു. 5 മണിമുതല്‍ സമ്മാനവിതരണം. 5.15 മുതല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 5ലേയും ഗന്ധര്‍വ സംഗീതത്തിലേയും മത്സരാര്‍ത്ഥികള്‍ ഒരുക്കുന്ന സംഗീത സദ്യ. 6 മണിമുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് ഫെസ്റ്റ്.