പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഇന്ന് ആരംഭിക്കും

single-img
19 January 2012

ഡെറാഡൂണ്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടികള്‍ ഇന്ന് ആരംഭിക്കും. ഉത്തരാഞ്ചലിലെ രുദ്രാപൂരില്‍ സംഘടിപ്പിച്ചിട്ടുള്ള റാലിയോടെയാണ് പ്രധാനമന്ത്രി അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.