തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ബാബ രാംദേവിന് ഹസാരെ സംഘത്തിന്റെ ക്ഷണം

single-img
18 January 2012

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ യോഗ ഗുരു ബാബ രാംദേവിന് ഹസാരെ സംഘത്തിന്റെ ക്ഷണം. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ സഹകരിക്കാനാണ് ബാബ രാംദേവിനെ ഹസാരെ സംഘം ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 30 നാണ് ഉത്തരാഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പ്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പ്രചാരണ പരിപാടിയുമായി എത്തുമെന്ന് ഹസാരെ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ബാബ രാംദേവിനെ ക്ഷണിച്ചിരിക്കുന്നത്.