സേനാ മേധാവിക്കെതിരേ നടപടിക്കു നീക്കം

single-img
17 January 2012

ന്യൂഡല്‍ഹി: ജനനത്തീയതി വിവാദത്തില്‍ സുപ്രീംകോടതിയെ സമീപിച്ച കരസേനാ മേധാവി ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങി. കോ ടതിയെ സമീപിച്ച ജനറല്‍ വി.കെ. സിംഗിന്റെ നീക്കത്തെ അതീവ ഗൗരവത്തോടെയാണു കേന്ദ്രസര്‍ക്കാര്‍ കണക്കി ലെടുത്ത ിരിക്കുന്നത്. വി.കെ. സിംഗിന്റെ ഹര്‍ജിക്കെതിരേ ഇന്നലെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കി. തങ്ങളുടെ ഭാഗം കേള്‍ക്കാതെ വി.കെ. സിംഗിന്റെ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു സൈനിക മേധാവി സര്‍ക്കാരിനെതിരേ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തെ കുറിച്ചു ചര്‍ച്ചചെയ്യാന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം.

തന്റെ ജനനത്തീയതി 1950 മേയ് 10 ആയി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ തിങ്കളാഴ്ചയാണു വി.കെ. സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്. 1951 മേയ് 10 ആണു യഥാര്‍ഥ ജനനത്തീയതിയെന്നാണു സിംഗിന്റെ വാദം. പ്രമുഖ അഭിഭാഷകന്‍ യു.യു. ലളിത് മുഖേനയാണ് ഹര്‍ജി നല്‍കിയത്. 1950 മേയ് 10 എന്ന ജനനത്തീയതി വച്ചു വിരമിക്കണമെന്ന സര്‍ക്കാര്‍ നിലപാടു തന്റെ സത്യസന്ധതയ്ക്കും വിശ്വാസ്യതയ്ക്കുമെതിരാണെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍, സിംഗിന്റെ വാദം പ്രതിരോധ മന്ത്രാലയം തള്ളിയിരുന്നു. ജനറല്‍ സിംഗിന്റെ അപേക്ഷ നിരസിച്ച മന്ത്രാലയം, അദ്ദേഹത്തിന്റെ ജനനത്തീയതി 1950 മേയ് 10 ആണെന്നു വ്യക്തമാക്കി പ്രശ്‌നത്തിനു തീര്‍പ്പു കല്പിക്കുകയും ചെയ്തു. സര്‍വീസ് റിക്കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള ജനനത്തീയതി മാത്രമേ പരിഗണിക്കാനാവൂ എന്നാണു മന്ത്രാലയം വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ റെക്കോര്‍ഡ് പ്രകാരം 2012 മാര്‍ച്ച് 31 നു അദ്ദേഹം വിരമിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് കരസേന മേധാവി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.