പാപ്പാറയില്‍ അക്രമികള്‍ ബാങ്കിന് തീ വച്ചു

single-img
17 January 2012

കണ്ടല സര്‍വ്വീസ് ബാങ്കിന്റെ പാപ്പാറ ശാഖയുടെഓഫീസിന് ഇന്നലെ രാത്രി അജ്ഞാതരായ അക്രമികള്‍ തീയിട്ടു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഇടപാടുകാരുടെ ഫയലുകളടക്കം കമ്പ്യൂട്ടറും പ്രിന്ററും അലമാരയും കത്തിനശിച്ചു. അതേസമയം പണം സൂക്ഷിക്കുന്ന ലോക്കറിന് കുഴപ്പമൊണന്നും സംഭവിച്ചിട്ടില്ല. ഇതില്‍ നിന്നും മോഷണമായിരുന്നില്ല പ്രതികളുടെ ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു.

പുലര്‍ച്ചേ അഞ്ച് മണിയോടെയാണ് ബാങ്കില്‍ തീപടരുന്നത് കണ്ടത്. ബാങ്കിന്റെ രപവര്‍ത്തനവുമായി യോജിപ്പില്ലാത്ത ഒരു വിഭാഗത്തെയാണ് സംശയമെന്ന് പ്രസിഡന്റ് എന്‍. ഭാസുരാംഗന്‍ പോലീസിനോടു പറഞ്ഞു.