ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണം

single-img
17 January 2012

മുല്ലപ്പെരിയാര്‍ സമരസമിതി പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണം.രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫും, ബി.എം.എസും, വിവിധ സംഘടനകളും ഹര്‍ത്താലിന് പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  മറ്റു ജില്ലകളില്‍ ഹര്‍ത്താലിനു കാര്യമായ പ്രതികരണം ഇല്ല. തിരുവനന്തപുരത്ത് സ്വകാര്യവാഹനങ്ങള്‍ സാധാരണ നിലയില്‍ നിരത്തിലിറങ്ങി.