തോല്‍വിക്ക് എല്ലാവരും ഉത്തരവാദികള്‍: ഗംഭീര്‍

single-img
17 January 2012

പെര്‍ത്ത്: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ഒരാള്‍ മാത്രമല്ല കുറ്റക്കാരനെന്നു ഗൗതം ഗംഭീര്‍. ഏവരും വി.വി.എസ്. ലക്ഷ്മണിനെ കുറ്റം പറയുമ്പോഴാണ് ഗംഭീറിന്റെ ഈ പ്രസ്താവന. പരിചയ സമ്പന്നരായ മുതിര്‍ന്ന കളിക്കാരെല്ലാം ഇന്ത്യയുടെ തുടര്‍തോല്‍വിക്ക് ഉത്തരവാദികളാണെന്ന് ഗംഭീര്‍ പറഞ്ഞു. ബാറ്റിംഗ് നിരയിലുള്ള വിശ്വാസം ഞങ്ങള്‍ തകര്‍ത്തു. ഇന്ത്യയെ റാങ്കില്‍ നിന്ന് താഴേയ്ക്കിറക്കാന്‍ കാരണക്കാരും ഞങ്ങള്‍തന്നെ – ഗംഭീര്‍ പറഞ്ഞു.