ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ മിര്‍സ പുറത്ത്

single-img
16 January 2012

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്നും ഇന്ത്യയുടെ സാനിയ മിര്‍സ പുറത്തായി. ആദ്യ റൗണ്ട് മത്സരത്തില്‍ ബള്‍ഗേറിയയുടെ ടെസ്‌വെന്റ പിരണ്‍കോവയാണ് സാനിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തത്. സ്‌കോര്‍: 4-6, 2-6.

ലോക റാങ്കിംഗില്‍ 105-ാം സ്ഥാനത്തുള്ള സാനിയയെ ഒരു മണിക്കൂര്‍ 28 മിനിറ്റ് നീണ്ട മത്സരത്തിലാണ് പിരണ്‍കോവ തോല്‍പ്പിച്ചത്. പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്നില്ലാത്ത സാഹചര്യത്തില്‍ മുഴുവന്‍ പ്രതീക്ഷയും സാനിയ മിര്‍സയിലായിരുന്നു.