പിളള – ഗണേഷ് തര്‍ക്കം: ഇടപെടുമെന്ന് പി.പി തങ്കച്ചന്‍

single-img
16 January 2012

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിള്ളയും കെ.ബി ഗണേഷ്‌കുമാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. ഇതുവരെ നടന്നതെല്ലാം അവരുടെ ആഭ്യന്തര പ്രശ്‌നമായിട്ട് മാത്രമേ യു.ഡി.എഫ് കണ്ടിട്ടുള്ളു. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ 18ന് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് – ബിയിലെ പ്രശ്‌നങ്ങള്‍ ഒരു തരത്തിലും യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ഇതുവരെ ആര്‍ ബാലകൃഷ്ണപിള്ളയുമായോ ഗണേഷ്‌കുമാറുമായോ സംസാരിച്ചിട്ടില്ല. രാജി സന്നധത ഗണേഷ്‌കുമാര്‍ തന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ടാകാം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പിറവം ഉപതെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് പി.പി തങ്കച്ചന്‍ പറഞ്ഞു.