ബുധനാഴ്ചത്തെ ഹര്‍ത്താലിന് കേരളാ കോണ്‍ഗ്രസിന്റെ ധാര്‍മിക പിന്തുണ

single-img
16 January 2012

കോട്ടയം: മുല്ലപ്പെരിയാര്‍ സമരസമിതി ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് കേരളാ കോണ്‍ഗ്രസ് -എം ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചു. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഫലപ്രദമാകാത്ത സാഹചര്യത്തിലാണിത്. ജോസ് കെ.മാണി എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് തീരുമാനം.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ആദ്യം മുതല്‍ക്കേ കേരള കോണ്‍ഗ്രസ് സമരപാതയിലായിരുന്നു. മന്ത്രിമാരായ പി.ജെ.ജോസഫും കെ.എം.മാണിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. മന്ത്രിമാര്‍ സമരമുഖങ്ങളില്‍ നിന്ന് പിന്മാറണമെന്ന യുഡിഎഫ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് താല്‍ക്കാലികമായി സമരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പുതിയ തീരുമാനത്തോടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് വീണ്ടും സമരമുഖത്തേക്ക് നീങ്ങുകയാണെന്ന സൂചനയാണ് നല്‍കുന്നത്.