ഭൂമികുംഭകോണ കേസ്: യെദിയൂരപ്പയുടെ ജാമ്യാപേക്ഷയില്‍ ഇന്നു വിധി

15 January 2012
ബാംഗളൂര്‍: ഭൂമികുംഭകോണം സംബന്ധിച്ച ലോകായുക്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ജാമ്യം തേടി കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും. യെദിയൂരപ്പയ്ക്ക് പുറമേ ഭവനനിര്‍മാണമന്ത്രി വി.സോമണ്ണയുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് തീരുമാനം എടുക്കും. ഇരുവരുടേയും ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് സുഭാഷ്.ബി.അഡി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ മന്ത്രി വി.സോമണ്ണ, ഭാര്യ ഷൈലജ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനായി ഭൂമി ഡീനോട്ടിഫൈ ചെയ്തു നല്‍കിയെന്നാണ് ലോകായുക്ത കേസ്.