മൃതദേഹത്തോട് അനാദരവ് കാട്ടിയ സൈനികരെ തിരിച്ചറിഞ്ഞെന്ന് അമേരിക്ക

single-img
12 January 2012

കാബൂള്‍: വെടിയേറ്റ് മരിച്ച താലിബാന്‍ തീവ്രവാദികളുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ രണ്ടു സൈനികരെ തിരിച്ചറിഞ്ഞുവെന്ന് അമേരിക്ക. ഇവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പെനേറ്റോ അഫ്ഗാനിലെ സൈനിക തലവന്‍ ജോണ്‍ അലനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദികളുടെ ശരീരത്തില്‍ സൈനികര്‍ മൂത്രം ഒഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

യുഎസ് സൈനികരുടെ നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തെ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി രൂക്ഷമായി വിമര്‍ശിച്ചു.