ബാഗില്‍ വിരിയും ഫാഷന്‍ വിസ്മയങ്ങള്‍

single-img
12 January 2012

വില ഒരല്പം കൂടിയാലും വര്ഷം മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയണം  എന്ന് മാത്രമല്ല ഉപ്പു തൊട്ടു കര്‍പ്പൂരം വരെ  വക്കാന്‍ അറകള്‍..നിറങ്ങളുടെ ചോയ്സ് ആകട്ടെ കറുപ്പോ മരൂണോ അല്ലെങ്കില്‍ ബ്രൌണോ..ഇതൊക്കെ ആയിരുന്നു ഒരുകാലത്തെ  നമ്മുടെ  ബാഗ്‌ സങ്കല്പങ്ങള്‍. എന്നാല്‍ കാലം മാറി കഥയും. വസ്ത്രങ്ങള്‍ക്ക് അനുയോജിച്ചുള്ള ബാഗ്‌ ആണ് ഇപ്പോഴത്തെ ട്രെന്‍ഡ്. മഴവില്‍ നിറങ്ങളിലാണ് ബാഗുകള്‍ വിപണി കീഴടക്കിയിരിക്കുന്നത്.
ഫാന്‍സി ബാഗുകളാണ് കൌമാരക്കാര്‍ക്കിടയിലെ പുത്തന്‍ താരം.  ത്രീ ഫോര്‍ത്ത് ജീന്സിനും ടി ഷര്‍ട്ട്‌ നുമൊപ്പം ഒരു സ്റ്റൈലന്‍ ഫാന്‍സി ബാഗോ സ്ലിംഗ് ബാഗോ  ഫാഷന്‍ വിസ്മയങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ യുവ തലമുറയ്ക്ക് നിര്‍ബന്ധമാണ്‌. വിലക്കുറവാണ് ഫാന്‍സി ബാഗുകളുടെ പ്രധാന ആകര്‍ഷണം.200  രൂപമുതല് ‍വിലവരുന്ന ബാഗുകള്‍ പച്ച മഞ്ഞ നീല ചുവപ്പ് തുടങ്ങിയ വിവിധ നിറങ്ങളില്‍  വിപണിയില്‍ ലഭ്യമാണ്. 
മനം കവരാന്‍ പശ്ചിം സ്റ്റൈല്‍ ആകാന്‍ രാസ്ലി
പശ്ചിം പേര് സൂചിപ്പിക്കുന്നത് പോലെ ജയ്പൂരാണ് ഈ സ്റ്റൈലന്‍ ബാഗുകളുടെ സ്വദേശം.പല  നിറങ്ങളിലുള്ള സില്‍ക്ക് സാരിയില്‍ ഉണ്ടാക്കിയിരിക്കുന്ന  പശ്ചിം കോളേജ് സ്റ്റുഡന്സ്നിടയിലാണ് ഹിറ്റ്‌.  പൂര്‍ണമായും കൈയാല്‍ തയ്യാറാക്കിയ ഇത്തരം ബാഗുകള്‍ 299 രൂപമുതല്‍ ലഭ്യമാണ്. പെട്ടെന്നുള്ള ആവശ്യം  അതാണ് രാസ്ലി ബാഗുകള്‍. ഐ ഡി കാര്‍ഡ്‌,  മൊബൈല്‍ ഫോണ്‍, പാസ്പോര്‍ട്ട്‌ തുടങ്ങിയ അത്യാവശ്യ സമഗ്രഹികള്‍ മാത്രം വയ്ക്കാനാണ് ഈ എക്ഷ്ക്ലുസിവെ ബാഗ്‌. കനഞ്ചിപ്പിക്കുന്ന നിറങ്ങളില്‍ തോളില്‍ ക്രോസ് ആയി ഇടാന്‍ പാകത്തിന് നീണ്ട സ്ട്രാപ്പോട് കൂടെ ലഭിക്കുന്ന രാസ്ലി  ബാഗുകള്‍ക്ക് 399 രൂപ മുതലാണ് വില.
 
ആട് മുതല്‍ പാമ്പ്  വരെ
ബാഗ്‌ മെറ്റീരിയ‍ലില്‍ ലെതര്‍, ക്ലോത്ത്‌ എന്നിങ്ങനെ വളരെ കുറച്ചു ചോയ്സ് മാത്രമുണ്ടായിരുന്ന സ്ഥാനത്ത്‌ ബാഗുകള്‍ പാമ്പിന്റെയും ആടിന്റെയും പോത്തിന്റെയും പുറം ചട്ടകളിലും പോളി യൂറിതീനിലും ഉത്തരെന്റിയന്‍ ഡിസൈനര്‍ ക്ലോത്തിലും ലഭ്യമാണ്. ലെതര്‍ ബാഗുകള്‍ക്ക്  ഇപ്പോഴും   ആവശ്യക്കാര്‍ ഏറെയും ഉദ്യോഗസ്ഥകളാണ്.ഷീപ്പ് ബഫ്ഫല്ലോ ബാഗുകള്‍ക്ക്   2500 മുതല്‍ 5000  വരെയാണ് വില. പെണ്‍ക്കുട്ടികള്‍ക്കിടയില്‍ ക്ലോത്ത്‌ ബാഗുകലോടാണ് കൂടുതല്‍ പ്രീയം. മുത്തുകളും കല്ലുകളും ചിത്ര പണികളും ചെയ്ത ക്ലോത്ത്‌ ബാഗുകള്‍ കൌമാരക്കാര്‍ ഇരു കൈകളും നീട്ടി നെഞ്ചിലേറ്റി  കഴിഞ്ഞു.
ഡിസൈനര്‍ ബാഗ്‌
ഒറ്റ  അറയുള്ള പ്രസിദ്ധ പാരിസ് ഡിസൈനര്‍ ബാഗായ ഡേവിഡ്‌ ജോഹ്ന്സ് ബാഗുകളാണ് ഉപയോഗത്തിലും ഫാഷന് ലും കേമന്‍. പെര്‍ഫെക്റ്റ്‌ സ്ടിച്ടിച്ചിംഗ് ആണ് ഇവയുടെ പ്രേത്യകത. ഏറെ വ്യതസ്തത രൂപത്തിന്റെ കാര്യത്തില്‍ അവകാശപെടാന്‍ ഇല്ലെങ്കിലും നമ്മുടെ നാട്ടില്‍  അത്ര പരിചിതമല്ലാത്ത മനോഹരമായ ഇതിന്റെ ഡിസൈന്‍ വര്‍ക്കുകള്‍ ആരെയും ആകര്ര്ഷിക്കും.1399 രൂപ  മുതല്‍ ആണ് ഇതിന്റെ വില. ഉദ്യോഗസ്ഥകളാണ് ഇത്തരം ബാഗുകളുടെ ആവശ്യക്കാര്‍.
വലുപ്പം കൂടിയും കുറഞ്ഞും
ബാഗുകളുടെ വലുപ്പം എക്കാലത്തും ഒരു ചര്‍ച്ച വിഷയമാണ്‌. ഒരു കാലത്ത് വിപണി അടക്കി വാണിരുന്ന വലുപ്പമേറിയ ബാഗുകള്‍ പതുക്കെ പിന്‍ വലിയുന്നതായിട്ടാണ് വിപണി റിപ്പോര്‍ട്ടുകള്‍. വലുപ്പം കുറഞ്ഞ ബാഗുകലോടാണ് പുതു തലമുറയ്ക്ക് കൂടുതല്‍ ചായവ്. നീളന്‍ സ്ട്രപ്പോട് കൂടിയ സ്ലിംഗ് ബാഗുകളുടെ മടങ്ങി വരവും ബാഗുകളുടെ വലുപ്പം കുറയുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യം ഉള്ള ഫാഷന്‍  സ്റ്റേറ്റ്മെന്റ് ആയി ബാഗുകള്‍ ഇന്ന് മാറി കഴിഞ്ഞു. ബാഗുകളിലെ ഫാഷന്‍ വൈവിധ്യങ്ങള്‍ പായുകയാണ് നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്ത്….