മുല്ലപ്പെരിയാര്‍ പ്രശ്‌നം: 18ന് സമരസമിതിയുടെ സംസ്ഥാന ഹര്‍ത്താല്‍

single-img
11 January 2012

കുമളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 18 ന് ഹര്‍ത്താല്‍ നടത്തുമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി. പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തിനു നല്കിയ ഉറപ്പ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന ഹര്‍ത്താലിന് സമരസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നത്. 15-ന് ഒരു മാസം പൂര്‍ത്തിയാകും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സമരസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.