സ്‌പെയര്‍വണ്‍ മൊബൈല്‍: 15 വര്‍ഷ ബാറ്ററി ലൈഫുമായി

single-img
11 January 2012

ബാറ്ററി ചാര്‍ജിന് പരിഹാരമായി സ്‌പെയര്‍വണ്ണിന്റെ പുതിയ അവതാരം അവതരിച്ചു. രണ്ടോ മൂന്നോ ദിവസങ്ങളിലൊരിക്കല്‍ ചാര്‍ജ് ചെയ്തില്ലെങ്കില്‍ ഫോണ്‍ വിളിക്കാന്‍ കഴിയാതെ വിഷമിക്കുന്നവരെ അമ്പരപ്പിച്ചുകൊണ്ടാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. 15 വര്‍ഷമാണ് ചാര്‍ജിന്റെ കാലാവധിയായി കമ്പനി പറയുന്നത്. ഫോണ്‍ വാങ്ങിയ ശേഷം ചാര്‍ജ് ചെയ്താലും ഇല്ലെങ്കിലും 15 വര്‍ഷം ഉപയോഗിക്കാം. പക്ഷേ ഫോണിന് മറ്റു പ്രത്യേകത ഒന്നുമില്ല. വളിക്കാന്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് കമ്പനിയുടെ നിലപാട്.