മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു

single-img
9 January 2012

തിരുവനന്തപുരം പുല്ലാന്നിവിളയില്‍ സെഞ്ച്വറി സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബും കുളത്തൂര്‍ ടി.എസ്.സി. ഹോസ്പിറ്റലും സംയുക്തമായി പുല്ലാന്നിവിള ജംഗ്ഷനില്‍ സൗജന്യമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നേത്രരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, ശശിശുരോഗ വിഭാഗം എന്നിവയിലായി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

ഡോ. അബ്ദുല്‍ ലത്തീഫ്, ഡോ. ആര്‍. മനോജ്, ഡോ. റുഷാദ് ഷറഫ്, ഡോ. രോഹിത് ഖത്രി എന്നിവര്‍ ശമഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സീനിയര്‍ റിഫ്രക്ഷനിസ്റ്റ് ശ്രീമതി ഉഷാ കുമാരി, അസിസ്റ്റന്റ് റിഫ്രക്ഷനിസ്റ്റ്മാരായ സ്വാതി, രജിത, ഐ ബാങ്ക് കൗണ്‍സിലര്‍ അശ്വനി ബി. നായര്‍ എന്നീ ടെക്‌നീഷ്യരും മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു.